അടിച്ചു പൂ​സാ​യ ചിത്രങ്ങളുണ്ടോ..‍? മികച്ച "മോശം' ചിത്രങ്ങൾക്ക് സ​മ്മാ​നം ന​ല്കി ഒരു ക​മ്പ​നി
Monday, January 25, 2021 1:28 PM IST
കു​ടി​ച്ചു പൂ​സാ​യാ​ൽ പി​ന്നെ ചെ​യ്യു​ന്ന​തൊ​ക്കെ ബോ​ധം തി​രി​ച്ചു കി​ട്ടി​യാ​ലും പ​ല​ർ​ക്കും ഓർ​മ കാ​ണി​ല്ല. വ​ലി​യ മാ​ന്യ​ന്മാ​രാ​യി പെ​രു​മാ​റു​ന്ന പ​ല​രും മ​ദ്യ​പി​ച്ച ല​ക്കു​കെ​ട്ട ശേ​ഷം കാ​ട്ടി​ക്കൂ​ട്ടു​ന്ന പ​രാ​ക്ര​മ​ങ്ങ​ൾ അ​വ​ർ​ക്കു​ത​ന്നെ കാ​ണി​ച്ചു കൊ​ടു​ത്താ​ലോ അ​വ​ർ പോ​ലും വി​ശ്വ​സി​ക്കി​ല്ല​യെ​ന്ന​താ​ണ് സ​ത്യം.

പ​ക്ഷേ, മ​ദ്യ​പി​ക്കാ​ത്ത​വ​ർ​ക്കു പ​ല​പ്പോ​ഴും ഇ​തു ചി​രി​ക്കാ​നു​ള്ള വ​ക​യാ​ണ്. ഈ ​കോ​ലം കെ​ട്ട​ലു​ക​ൾ ഫോ​ട്ടോ​യെ​ടു​ത്തു പ്ര​ദ​ർ​ശി​പ്പി​ക്കു​ക​കൂ​ടി ചെ​യ്താ​ലോ നാ​ണ​ക്കേ​ട് പ​റ​യാ​നു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ് ബ്രി​ട്ട​നി​ൽ.

ഇ​ങ്ങ​നെ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ർ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളു​ണ്ട​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ ഇ​ത്തി​രി ക​ഴി​യു​ന്നി​ല്ലേ. മ​ദ്യ​പാ​ന​ത്തി​നെ​തി​രേ​യു​ള്ള സ​ന്ദേ​ശ​മാ​യി​ട്ടാ​ണ് ഈ ​മ​ത്സ​രം. മ​ദ്യ​പാ​നം മൂ​ലം ശ​രീ​ര​ത്തി​നു​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ കു​റ​യ്ക്കാ​നു​ള്ള സ​പ്ലി​മെ​ന്‍റ് ഫു​ഡി​നു രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന ബ്രി​ട്ട​നി​ലെ സ​ർ​വൈ​വ​ർ ലൈ​ഫ് എ​ന്ന ക​ന്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഹാം​ഗോ​വ​ർ ഗെ​യി​മു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​ലേ​ക്കു മ​ദ്യ​പാ​നി​ക​ളു​ടെ ഏ​റ്റ​വും മോ​ശം നി​മി​ഷ​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ളാ​യി അ​യ​ച്ചു​കൊ​ടു​ക്കേ​ണ്ട​ത്. അ​തി​ൽ ’ഏ​റ്റ​വും മോ​ശം’ ചി​ത്ര​ത്തി​നാ​ണ് സ​മ്മാ​നം. കു​ടി​ച്ചു ല​ക്കു കെ​ട്ട രാ​ത്രി​ക​ൾ​ക്കു ശേ​ഷ​മു​ള്ള പ്ര​ഭാ​ത​ത്തി​ലെ​ടു​ത്ത ഫോ​ട്ടോ​ക​ളാ​ണ് മ​ത്സ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്.

2000ൽ ​ഏ​റെ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ല​ഭി​ച്ച​ത്. വി​ജ​യി​ക​ൾ​ക്കു ക​ന്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണു സ​മ്മാ​ന​ങ്ങ​ൾ. വ​ള​രെ ര​സ​ക​ര​വും കൗ​തു​ക​ക​ര​വു​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ല​ഭി​ച്ച​തെ​ന്നു സ​ർ​വൈ​വ​റി​ന്‍റെ സി​ഇ​ഒ ലോ​റ​ൻ​സ് കാ​ഡ് വെ​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.