‘പൊ​ന്നൊ​ളി പു​ല​രി...’; അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി വൈദികരുടെ സംഗീതആൽബം
ക്രി​സ്മ​സി​നു മു​ന്നോ​ടി​യാ​യി അ​സീ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജ​സ് പു​റ​ത്തി​റ​ക്കി​യ സ്പെ​ഷ​ൽ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റ്. ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​രും കോ​ട്ട​യം ക​പ്പൂ​ച്ചി​ൻ വി​ദ്യാ​ഭ​വ​നി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ആ​ൽ​ബം യു​ടൂ​ബി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണു ക​ണ്ട​ത്.

"പൊ​ന്നൊ​ളി പു​ല​രി...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തു സി​എ​സ്ടി സ​ഭാം​ഗ​മാ​യ ഫാ. ​ഷി​ന്‍റോ ഇ​ട​ശേ​രി​യാ​ണ്.

ഈ ​ആ​ൽ​ബ​ത്തി​നു പു​റ​മെ കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി 1000 പേ​ർ ഒ​ത്തു​ചേ​രു​ന്ന ക്രി​സ്തീ​യ മ്യൂ​സി​ക് ആ​ൽ​ബം വെ​ർ​ച്വ​ൽ ക്രി​സ്മ​സ് ക്വ​യ​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഈ ​ആ​ൽ​ബ​ത്തി​ന്‍റെ​യും ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ഫാ. ​ഷി​ന്‍റോ ഇ​ട​ശേ​രി​യാ​ണ്.

കേ​ര​ള ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​രും എ​ഫ്സി കോ​ണ്‍​വ​ന്‍റ് ഭ​ര​ണ​ങ്ങാ​നം പ്രൊ​വി​ൻ​സി​ലെ സി​സ്റ്റേ​ഴ്സും, അ​സീ​സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​ത്തു​ചേ​രു​ന്ന ഗാ​ന​ത്തി​ൽ പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര, ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.