"തൂത്തുവാരി' പ്രിയങ്ക, യോഗിക്ക് മുന്നറിയിപ്പ്- വീഡിയോ
Monday, October 4, 2021 1:10 PM IST
ലഖിംപുർ സന്ദർശന വേളയിൽ അറസ്റ്റിലായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പിഎസി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ പോകവെയാണ് പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരിക്കുന്ന മുറിയുടെ നിലം പ്രിയങ്ക തൂത്തുവാരുന്ന വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്. പ്രിയങ്കയെ എത്തിച്ചപ്പോൾ മുറി വൃത്തികേടായി കിടക്കുകയായിരുന്നുവെന്നും ഇതിനാലാണ് അവർ സ്വയം മുറി വൃത്തിയാക്കിയതെന്നും പ്രിയങ്കയുടെ സംഘത്തിലുള്ള ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ ഔദ്യോഗിക മാധ്യമ വിഭാഗവും ഈ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പ്രിയങ്കയെ താമസിപ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരും തടിച്ചു കൂടിയിരിക്കുകയാണ്.