വീട്ടിൽ ഒമ്പത് പേർ, ലഭിച്ചത് അഞ്ച് വോട്ട്; പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി
Friday, May 24, 2019 3:24 PM IST
വീട്ടിലുള്ളവർ പോലും വോട്ട് ചെയ്തില്ലെന്ന സങ്കടത്തിൽ പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി. പഞ്ചാബിലെ ജലന്ധറിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച നീതു വാലയാണ് സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞത്.
അദ്ദേഹത്തിന് ആകെ ലഭിച്ചത് അഞ്ച് വോട്ടാണ്. എന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാകട്ടെ ഒമ്പത് അംഗങ്ങളുണ്ട്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന ഇന്റർവ്യൂവിലാണ് മാധ്യമപ്രവർത്തകന്റെ മുമ്പിൽ അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.