വീ​ടിനുള്ളിൽ വ​മ്പ​ൻ പെ​രുമ്പാമ്പ്; പി​ടി​ക്കാ​നെ​ത്തി​യ​വ​ർ ആ ​കാ​ഴ്ച ക​ണ്ടു ഞെ​ട്ടി !
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ വ​ന്പ​ൻ പെ​രു​മ്പാമ്പി​നെ പി​ടി​ക്കാ​ൻ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ പെ​രു​മ്പാമ്പി​ന്‍റെ വാ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത് വ​ലി​യൊ​രു ഉ​ടു​മ്പ്. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​റ​ന്നു ക​ളി​ക്കു​ന്ന​ത്.

താ​യ്‌ല​ൻ​ഡി​ലാ​ണ് സം​ഭ​വം. വീ​ർ​ത്ത വ​യ​റു​മാ​യി ഒ​ന്ന​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ പെ​രു​മ്പാമ്പി​നെ ക​ണ്ട വൃ​ദ്ധ ആ​ളു​ക​ളെ വി​ളി​ച്ചു കൂ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ പാ​ന്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു കൊ​ണ്ട് പാ​ന്പി​ന്‍റെ വാ​യി​ൽ നി​ന്നും ഉ​ടു​ന്പ് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു.

പെ​രു​ന്പാ​ന്പി​ന്‍റെ വാ​യി​ൽ അ​ക​പ്പെ​ട്ട് പോ​കു​ന്ന​വ വീ​ണ്ടും ര​ക്ഷ​പെ​ടു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഈ ​ഉ​ടു​ന്പ് ച​ത്തി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വ​ള​രെ​പ്പെ​ട്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്.

ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ പെ​രു​ന്പാ​ന്പ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല വി​ഴു​ങ്ങി​യ ഉ​ടു​ന്പി​നെ പു​റ​ത്തേ​ക്ക് തു​പ്പു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു.​ത​ന്‍റെ 10 വ​ർ​ഷ​ത്തെ സ​ർ​വീ​സീ​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം സം​ഭ​വം കാ​ണു​ന്ന​തെ​ന്ന് ര​ക്ഷാ​സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന സോം​ജെ​ദ് പ​റ​ഞ്ഞു. എ​ന്താ​യാ​ലും ഉ​ടു​ന്പ് സ്റ്റാ​റാ​യെ​ന്നു പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.