കോവിഡ് ആകുലതകളിൽ ആശ്വാസമായി മാലാഖക്കൂട്ടം
Sunday, May 10, 2020 6:58 PM IST
മഹാമാരിയുടെ ആകുലതകളിൽ മാലാഖമാരെപ്പോലെ ആശ്വാസം പകർന്ന് ഒരു ഓൺലൈൻ റേഡിയോ സ്റ്റേഷൻ. അതാണ് റേഡിയോ ആഞ്ചലോസ്. ക്രി​സ്തു​മാ​ർ​ഗത്തി​ലൂ​ടെ ജാ​തിമ​തഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള മൂ​ല്യാ​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ളും പ​ഠ​നപ​രി​പാ​ടി​ക​ളും ക​ലാ​പ്ര​ധാ​ന്യ​മു​ള്ള പ​രി​പാ​ടി​ക​ളും എ​ല്ലാം ഉ​ൾ​ക്കൊളു​ന്ന യു​വ​ജ​ന റേ​ഡി​യോ സ്റ്റേ​ഷ​നാ​ണ് റേ​ഡി​യോ ആ​ഞ്ച​ലോസ്.

കൊറോണക്കാലത്ത് സാന്ത്വനമായി എത്തിയ ഈ മാലാഖക്കൂട്ടത്തിന്‍റെ തിരുഹൃദയ തിരുതണൽ എന്ന ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആ​നീ​സ് ഡേ​വി​സിന്‍റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഫിപിൻ പോൾ ആണ്. ഒരു സംഗീതവീഡിയോയിൽ തീരുന്നില്ല റേഡിയോ ആഞ്ചലോസിന്‍റെ കോവിഡ്കാല സാന്ത്വനപ്രവർത്തനങ്ങൾ. ക​ഥ​പ​റ​ച്ചി​ൽ മ​ത്സ​രം, പതിനഞ്ചോളം​ കൊ​റോ​ണ ഓ​ൺലൈ​ൻ ധ്യാ​ന​ങ്ങ​ൾ, തി​രുത​ണ​ൽ എ​ന്ന ഗാ​നാ​ലാ​പ​ന മ​ത്സ​രം എന്നിങ്ങനെ നീളുന്നു അത്.



2020 ഡി​സം​ബറിൽ അഞ്ചാം വയസ് പൂ​ർ​ത്തി​യാക്കുന്ന റേ​ഡി​യോ ആ​ഞ്ച​ലോ​സിന് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, വെ​ബ്സൈ​റ്റ്, യുട്യൂബ് ചാനൽ, സോ​ഷ്യ​ൽ മീ​ഡി​യ അക്കൗണ്ട് തു​ട​ങ്ങി​യ എ​ല്ലാ നൂ​ത​നസങ്കേതങ്ങളുമുണ്ട്. ലോ​ക​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും റേ​ഡി​യോ ആ​ഞ്ച​ലോ​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ട്. മ​ല​യാ​ളം കൂ​ടാ​തെ, ഇം​ഗ്ലീഷ്, ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും റേ​ഡി​യോ ആ​ഞ്ച​ലോ​സ് ല​ഭി​ക്കു​ന്നു.

ധ​ന്യ വി​ൻ​സെന്‍റ്, ഫി​പി​ൻ പോ​ൾ തു​ട​ങ്ങി​യ​വ​ർ ചേർന്നാണ് റേഡിയോ ആഞ്ചലോസിന് തുടക്കം കുറിച്ചത്. സ്പി​രി​ച്വൽ ഡ​യ​റ​ക്ട​ർ ഫാ.​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ, ക്രിയേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ആന്‍റണി മ​ണ്ണു​മ​ൽ, പ്രോ​ഗ്രം കോ​-ഓർ​ഡി​നേ​റ്റ​ർമാരായ ഡോ​ൺ​സി ഫി​പി​ൻ, വി​ക്ട​ർ, അ​ഭി​നേ​ത്രി മോ​ഹി​നി ക്രി​സ്റ്റീ​ന, പ്രൊ​ഫ​സ​ർ വി​ൻ​സ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രും ഈ മാലാഖക്കൂട്ടത്തിന് കരുത്തേകുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.