സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത എ​ലി
Tuesday, December 3, 2019 3:35 PM IST
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത എ​ലി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലെ സ​ർ​ക്കാ​ർ ഇ​ന്‍റ​ർ-​കോ​ള​ജി​ലാ​ണ് സം​ഭ​വം. ആ​റാം ക്ലാ​സ് മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. ജ​ൻ ക​ല്യാ​ണ്‍ സാ​ൻ​സ്ത ക​മ്മി​റ്റി എ​ന്ന എ​ൻ​ജി​ഒ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പി​ക​യ്ക്കും ദേ​ഹാ​സ്വ​സ്ഥം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തോ​ട് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത എ​ൻ​ജി​ഒ​യ്ക്ക് എ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​സാ​ഫ​ർ​ന​ഗ​ർ ജി​ല്ല മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.