കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രെ പ​രി​ച​രി​ക്കു​വാ​ൻ റോ​ബോ​ട്ടു​ക​ൾ
Thursday, February 6, 2020 4:47 PM IST
കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​വാ​ൻ റോ​ബോ​ട്ടു​ക​ളെ രം​ഗ​ത്തി​റ​ക്കി ചൈ​ന. ഹാം​ഗ്ഷൂ​വി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ലി​റ്റി​ൽ പീ​ന​ട്ട് എ​ന്ന് പേ​രു​ള്ള ഈ ​റോ​ബോ​ട്ടു​ള്ള​ത്. രോ​ഗം ഒ​രാ​ളി​ൽ നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത് ത​ട​യു​വാ​ൻ ഈ ​ആ​ശ​യം കൊ​ണ്ട് സാ​ധി​ക്കും. കൊ​റോ​ണ ബാ​ധി​ത​രെ​ന്ന് സം​ശ​യി​ച്ച് ഒ​രി​ട​ത്ത് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് റോ​ബോ​ട്ട് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്.

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ന​ൽ​കു​ന്ന​തി​നും മ​റ്റും റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ്. ചൈ​ന​യി​ൽ മാ​ത്ര​മ​ല്ല വാ​ഷിം​ഗ്ട​ണി​ലെ എ​വ​റ​റ്റി​ലെ പ്രൊ​വി​ഡ​ൻ​സ് റീ​ജി​യ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച രോ​ഗി​യെ പ​രി​ച​രി​ക്കു​വാ​ൻ റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​മാ​ണ് തേ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 16 നി​ല​ക​ളു​ള്ള ഹോ​ട്ട​ലി​ൽ നി​ര​വ​ധി റോ​ബോ​ട്ടു​ക​ളെ വി​ന്യ​സി​ച്ചി​രു​ന്നു. രോ​ഗി​യു​മാ​യി എ​ത്ര കു​റ​ച്ച് ഇ​ട​പ​ഴ​കു​ന്നോ അ​ത്രെ​യും ന​ല്ല​താ​ണെ​ന്നാ​ണ് ചൈ​ന​യി​ലെ ട​ഗ് എ​ന്ന് പേ​രു​ള്ള റോ​ബോ​ട്ടി​നെ നി​ർ​മി​ച്ച എ​യ്തോ​ൺ ക​മ്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് പീ​റ്റ​ർ സെ​യ്ഫ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത് ട​ഗ് ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.