റോഡിൽകൂടി നീങ്ങുന്ന വീട്!; അത്ഭുതക്കാഴ്ച കണ്ട് അന്തംവിട്ട് നാട്ടുകാർ
Monday, February 22, 2021 10:15 PM IST
സാൻ ഫ്രാൻസിസ്കോ നഗരം ഞായറാഴ്ച അസാധരണ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. രാവിലെ വഴിയിൽ ഇറങ്ങിയവർ ഒരു കാഴ്ച കണ്ട് അന്തംവിട്ടു. ലോറിയിൽ വലിയ ഒരു വീട് നീങ്ങുന്നു.
നിരവധി പേരാണ് അത്ഭുതക്കാഴ്ച കാണാൻ വഴിയിൽ തടിച്ച് കൂടിയത്. 1882ലാണ് ഈ വീട് നിർമിച്ചത്. ടിം ബ്രൗൺ എന്നയാളാണ് ഇപ്പോൾ ഇതിന്റെ ഉടമ. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് വീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.
വീടു മാറ്റുന്നതിനായി വഴി വക്കിലുള്ള മരങ്ങളുടെ ശിഖരങ്ങൾ നീക്കുകയും ട്രാഫിക്ക് ലൈറ്റുകൾ അഴിച്ച് മാറ്റുകയും ചെയ്തു. വീട് കൊണ്ടുപോകുന്ന റോഡിന്റെ സൈഡിലുള്ള പാർക്കിംഗ് പൂർണമായും നിരോധിച്ചു.
നേരത്തെ വീടിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാനാണ് ഉടമയുടെ പദ്ധതി. ചരിത്ര പ്രധാന്യമുള്ളതിനാലാണ് വീടിനെ പൊളിക്കാതെ മാറ്റിയത്.