"എ​ൻ​ആ​ർ​സി​യും സി​എ​എ​യും വേ​ണ്ട': പൗ​ര​ത്വ ഭേ​ദ​ഗ​തിക്കെതി​രെ സേ​വ് ദ് ​ഡേ​റ്റി​ലൂ​ടെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് അരുണും ആശയും
Saturday, December 21, 2019 11:15 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​മെ​മ്പാ​ടും പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധം സേ​വ് ദ് ​ഡേ​റ്റി​ൽ വ​രെ പ്ര​തി​ഫ​ലി​ക്കു​ക​യാ​ണ്. പ്ര​തി​ശ്രു​ത വ​ര​നും വ​ധു​വു​മാ​യ അ​രു​ണ്‍ ഗോ​പി​യും ആ​ശ ശേ​ഖ​റും, ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന്‍റെ സേ​വ് ദ ​ഡേ​റ്റ് ചി​ത്ര​ത്തി​ലാ​ണ് രാ​ഷ്ട്രീയം വ്യ​ക്ത​മാ​ക്കു​ന്ന​ത്.



"എ​ൻ​ആ​ർ​സി​യും സി​എ​എ​യും വേ​ണ്ട' എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡാ​ണ് ഇ​രു​വ​രും പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ട്ര​ഷ​റ​ർ ആ​യ ജി.​എ​ൽ. അ​രു​ണും കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി​നി ആ​ശ ശേ​ഖ​റും ത​മ്മി​ലു​ള്ള വി​വാ​ഹം 2020 ജ​നു​വ​രി 31നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.