ഭ​ക്ഷ​ണം മോ​ശ​മാ​യ​ത് ചോ​ദ്യം ചെ​യ്തു; ഹോ​ട്ട​ലി​ൽ കൂ​ട്ട​യ​ടി
ഭ​ക്ഷ​ണം മോ​ശ​മാ​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രു​മാ​യി പൊ​രി​ഞ്ഞ അ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണ് വിതരണം ചെയ്തതെന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യി​ലെ​ത്തി ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​മാ​യി കൂ​ട്ട​യ​ടി​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.