ഒ​റ്റ​ക്കെ​ട്ടി​ന് ര​ണ്ട് ഭാ​ര്യ; ബി​ന്ദി​ൽ യു​വാ​വി​ന് ഇ​ര​ട്ട​ക്ക​ല്യാ​ണം!
ഭാ​ര്യ​യു​മാ​യു​ള്ള പു​ന​ർ​വി​വാ​ഹം ന​ട​ന്ന അ​തേ ച​ട​ങ്ങി​ൽ യു​വാ​വ് ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ​യും താ​ലി​ചാ​ർ​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദ് ജി​ല്ല​യി​ലാ​യി​രു​ന്നു ഈ ​ഇ​ര​ട്ട വി​വാ​ഹം. ന​വം​ബ​ർ 26 ന് ​ബി​ന്ദി​ലെ ഗു​ഡാ​വാ​ലി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ദി​ലീ​പ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ദീ​പു പ​രി​ഹാ​ർ (35) ആ​ണ് ഇ​ര​ട്ട വി​വാ​ഹ​ത്തി​ലെ നാ​യ​ക​ൻ. ഗു​ഡാ​വാ​ലി​യി​ലെ ഗ്രാ​മ​മു​ഖ്യ​ന്‍റെ മ​ക​ൾ വി​നീ​ത (28) ആ​ണ് ദി​ലീ​പി​ന്‍റെ ഭാ​ര്യ. വി​നീ​ത​യെ പു​ന​ർ​വി​വാ​ഹം ചെ​യ്ത ദി​ലീ​പ് ഇ​വ​രു​ടെ ബ​ന്ധു​വാ​യ ര​ച​ന​യെ (22) ഇ​തേ ച​ട​ങ്ങി​ൽ​വ​ച്ച് താ​ലി​ചാ​ർ​ത്തി ര​ണ്ടാം ഭാ​ര്യ​യാ​ക്കു​ക​യാ​യി​രു​ന്നു.

ഒ​ൻ​പ​ത് വ​ർ​ഷം മു​മ്പാ​ണ് വ​നീ​ത​യെ ദി​ലീ​പ് വി​വാ​ഹം ചെ​യ്ത​ത്. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. വി​നീ​ത​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ര​ച​ന​യെ വി​വാ​ഹം ചെ​യ്ത​തെ​ന്ന് ദി​ലീ​പ് പ​റ‍​യു​ന്നു. വി​നീ​ത​യ്ക്ക് അ​സു​ഖ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൻ വീ​ണ്ടും വി​വാ​ഹി​ത​നാ​യ​തെ​ന്നും ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.