തന്നെ പോലെ സിംഗിളാകാന്‍ യുവാക്കളോട് നാഗാലാന്‍ഡ് മന്ത്രി; മന്ത്രിക്ക് വധുവിനെ കണ്ടെത്തി തരാമെന്ന് ശാദി ഡോട്ട് കോം ഉടമ
Tuesday, July 12, 2022 3:57 PM IST
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ഒരാളാണ് നാഗാലാന്‍ഡ് ഉന്നത വിദ്യാഭ്യസ മന്ത്രി തെംജെന്‍ ഇംനാ. അദ്ദേഹത്തിന്‍റെ തഗ്ഗ് മറുപടികള്‍ സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. സരസമായ പല കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതു വഴി അദ്ദേഹം ഒരു നെറ്റിസണ്‍ താരം തന്നെയാണ്.
തന്‍റെ ഭാര്യ ആരാണെന്നറിയാനായി ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞതിന്‍റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത് ചിരി പടര്‍ത്തിയിരുന്നു. ലോക ജന സംഖ്യാ ദിനത്തില്‍ യുവാക്കളോട് രാജ്യത്തിനായി തന്നെ പോലെ സിംഗിളാകാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് വെെറലായിരുന്നു.
എന്നാലിപ്പോള്‍ ഇതിനൊക്കെ രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിവാഹ വെബ് സൈറ്റായ ശാദി ഡോട്ട് കോം ഉടമയായ അനുപം മിത്തല്‍. വധുവിനെ തങ്ങള്‍ കണ്ടെത്തി തരാമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ തനിക്ക് ധൃതിയില്ലെന്നും സല്‍മാന്‍ ഖാന്‍റെ വിവാഹ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകട്ടെ എന്നുമാണ് തെംജെന്‍ മറുപടി പറഞ്ഞത്. ഏതായാലും ഇരുവരുടേയും ഈ രസകരമായ ട്വീറ്റുകള്‍ ആളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട്.