അഭിമാനം ഹർനാസ്! വിശ്വസുന്ദരിക്ക് അഭിനന്ദനങ്ങളുമായി തരൂർ
Thursday, December 16, 2021 3:59 PM IST
മിസ് യൂണിവേഴ്സ് കിരീടം ചൂടിയ ഹർനാസ് കൗർ സന്ധുവിന് അഭിനന്ദനങ്ങളുമായി ശശി തരൂർ എംപി എത്തി. വിശ്വസുന്ദരിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തരൂർ തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
വിജയശ്രീലാളിതയായി തിരിച്ചെത്തിയ ഹർനാസ് കൗർ സന്ധുവിനെ സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. വേദിയിലെന്ന പോലെ വ്യക്തിത്വത്തിലും ഹർനാസ് കൗർ സുന്ദരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഇസ്രയേലിലെ ഐലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് പഞ്ചാബിൽ നിന്നുള്ള ഹർനാസ് കൗർ സന്ധുവിനെ വിജയകിരീടമണിഞ്ഞത്. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.