മഹാരാഷ്ട്രയിൽ സംഭവിച്ചത് "Snollygoster' ആണെന്ന് തരൂർ; ഡിക്ഷണറിയെടുത്ത് സോഷ്യൽ മീഡിയ
Saturday, November 23, 2019 2:53 PM IST
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗവുമായി ശശി തരൂർ എംപി. Snollygoster എന്ന വാക്കാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്.
ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ എന്നാണ് ഇതിന്റെ അർഥം. 2017 ജൂലൈ 27ന് പോസ്റ്റ് ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ പ്രതികരണം.