കോവിഡ് 19 ബോധവത്ക്കരണം; ഫോണിലെ ചുമയുടെ ഉടമയിതാ...
Tuesday, March 17, 2020 10:46 AM IST
ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ചു​​​മ​ ആ​​രു​​ടേ​​താ​​ണ്? ചു​​മ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ര്? അ​​​തു താ​​​ന്‍ത​​​ന്നെ​​​യെ​​​ന്നു വി​​​നീ​​​ത​​​മാ​​​യി പ​​​റ​​​യു​​​ന്നു ബി​​​എ​​​സ്എ​​​ന്‍​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി ശ്രീ​​​പ്രി​​​യ. ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പി​​​ന്‍റെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു കോ​​​വി​​​ഡ് 19നെ​​​തി​​​രേ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​നാ​​​യി ശ്രീ​​​പ്രി​​​യ ത​​​ന്‍റെ ശ​​​ബ്ദം ന​​ൽ​​കി​​യ​​​ത്.

പ​​​നി, ചു​​​മ, ശ്വാ​​​സ​​ത​​​ട​​​സം തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​രു​​​മാ​​​യി അ​​​ടു​​​ത്ത സ​​​മ്പ​​​ര്‍​ക്കം ഒ​​​ഴി​​​വാ​​​ക്കു​​​ക, ഒ​​​രു മീ​​​റ്റ​​​ര്‍ അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​നു 38 സെ​​​ക്ക​​​ന്‍​ഡ് ദൈ​​​ര്‍​ഘ്യ​​​മു​​​ണ്ട്. പ്രീ ​​​കോ​​​ള്‍ ആ​​​യും കോ​​​ള​​​ര്‍ ട്യൂ​​​ണാ​​​യും കേ​​​ള്‍​ക്കു​​​ന്ന സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ പു​​​ല​​​ര്‍​ത്തേ​​​ണ്ട ജാ​​​ഗ്ര​​​താ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ്. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി ന​​​ല്‍​കി​​​യ വാ​​​ക്കു​​​ക​​​ള്‍ താ​​​ന്‍ റി​​​ക്കാ​​​ര്‍​ഡ് ചെ​​​യ്ത് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നു ശ്രീ​​​പ്രി​​​യ പ​​​റ​​​യു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം ഗാ​​​ന്ധി ന​​​ഗ​​​റി​​​ലെ ടെ​​​ലി​​​കോം സ്‌​​​റ്റോ​​​ര്‍ ഡി​​​പ്പോ ജൂ​​​ണി​​​യ​​​ര്‍ അ​​​ക്കൗ​​​ണ്ട്‌​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ ശ്രീ​​​പ്രി​​​യ ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ന്‍റെ​​​യും സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ അ​​​വ​​​താ​​​ര​​​ക​​​യാ​​​യി എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ന്‍റെ വി​​​വി​​​ധ മ​​​ല​​​യാ​​​ളം അ​​​നൗ​​​ണ്‍​സ്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ലും ശ്രീ​​​പ്രി​​​യ​​​യു​​​ടെ ശ​​​ബ്ദ​​​മു​​​ണ്ട്.

ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​നു പു​​​റ​​​മേ വി​​​വി​​​ധ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളും ശ്രീ​​​പ്രി​​​യ​​​യു​​​ടെ കോ​​​വി​​​ഡ് 19 ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശം പ്രീ ​​​കോ​​​ള്‍ ട്യൂ​​​ണാ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ശ്രീ​​​പ്രി​​​യ കൊ​​​ച്ചി​​​യി​​​ല്‍ ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ക​​​മ്പ​​​നി​​​യി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ എ​​​സ്. സു​​​രേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.