അമ്മു, അതിഥികളുടെ പ്രിയപ്പെട്ട സഹയാത്രിക!
ഇ​​​ന്ന​​​ലെ അ​​​മ്മു​​​വി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇം​​​ഗ്ല​​​ണ്ടി​​​ലും ജ​​​ർ​​​മ​​​നി​​​യി​​​ലും​​നി​​​ന്നു​​​മു​ള്ള “കൂ​ട്ടു​കാ​ർ’’. ദൈ​​​വ​​​ത്തി​​​ന്‍റെ സ്വ​ന്തം നാ​​​ടു​​ കാ​​​ണാ​​​നെ​​​ത്തു​​ന്ന അ​​​തി​​​ഥി​​​ക​​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട സ​​ഹ​​യാ​​ത്രി​​ക​​യാ​​ണ് അ​​മ്മു. ഒ​​പ്പം ന​​ട​​ന്നു കു​​​മ​​​ര​​​ക​​​ത്തെ​​​യും കു​​​ട്ട​​​നാ​​​ടി​​​നെ​​​യു​​മൊ​​ക്കെ അ​​മ്മു വി​​വ​​രി​​ക്കു​​ന്ന​​തു കേ​​ൾ​​ക്കു​​ന്പോ​​ൾ അ​​വ​​ർ സാ​​കൂ​​തം കേ​​ട്ടി​​രി​​ക്കും. യാ​​​ത്ര പ‍റ​​യാ​ൻ നേ​​​രം അ​​​മ്മു​​​വി​​​നു ഷേ​​​ക്ക് ഹാ​​​ൻ​​​ഡ് ന​​ൽ​​കി നി​​റ​​ഞ്ഞ ചി​​രി​​യോ​​ടെ അ​​വ​​ർ പ​​റ​യും, “നൈ​​​സ് ടു ​​​മീ​​​റ്റ് യു ​​​അ​​​മ്മു.”

കു​​​മ​​​ര​​​ക​​​ത്തെ ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കു സു​​​പ​​​രി​​​ചി​​​ത​​​യാ​​​ണ് അ​​​മ്മു എ​​​ന്ന പി.​വി. വി​​​ദ്യാ​മോ​​​ൾ (25). ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത ടൂ​​​റി​​​സം മി​​​ഷ​​​ന്‍റെ കു​​​മ​​​ര​​​ക​​​ത്തെ വി​​​ല്ലേ​​​ജ് ലൈ​​​ഫ് എ​​​ക​​​സ്പീ​​​രി​​​യ​​​ൻ​​​സ് പാ​​​ക്കേ​​​ജി​​​ൽ ക​​മ്യൂ​​​ണി​​​റ്റി ടൂ​​​ർ ലീ​​​ഡ​​​ർ. പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം തൊ​​ഴി​​ൽ ചെ​​യ്തു മാ​​തൃ​​ക​​യാ​​വു​​ക​​യാ​​ണി​​വ​​ൾ.



ക​​​വ​​​ണാ​​​റ്റി​​​ൻ​​​ക​​​ര, മാ​​​ഞ്ചി​​​റ പു​​​ളി​​​ന്പ​​​റ​​​ന്പി​​​ൽ വി​​​ക്ര​​​മ​​​ന്‍റെ​​​യും ഷേ​​​ർ​​​ളി​​​യു​​​ടെ​​​യും നാ​​​ലു പെ​​​ണ്‍​മ​​​ക്ക​​​ളി​​​ൽ മൂ​​​ന്നാ​​​മ​​​ത്തെ​​​യാ​ളാ​യ അ​മ്മു പേ​​​പ്പ​​​ർ ബാ​​​ഗ് യൂ​​​ണി​​​റ്റ് തു​ട​ങ്ങി​യാ​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സ​ത്തി​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​ത്. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ. ​​​രൂ​​​പേ​​​ഷ്കു​​​മാ​​​റും കു​​​മ​​​​​ര​​​ക​ത്തെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഭ​​​ഗ​​​ത് സിം​​​ഗു​​​മാ​​​ണ് വി​​​ദ്യ​​​ക്കു ക​​മ്യൂ​​ണി​​​റ്റി ടൂ​​​ർ ലീ​​​ഡ​​​റാ​​​യി പ​​​രി​​​ശീ​​​ല​​​ന​​​വും പ്രോ​​​ത്സാ​​​ഹ​​​ന​​​വും ന​​​ൽ​​​കി​​​യ​​​ത്. പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലാ​​​ണ് ടൂ​​​ർ ലീ​​​ഡ​​​റാ​​​യി പോ​​​വു​​​ക.



ക​​​യ​​​റു​പി​​​രി​​​ക്ക​​​ലും ഓ​​​ല​​​മെ​​​ട​​​യ​​​ലും ത​​​ഴ​​​പ്പാ​​​യ​നെ​​​യ്ത്തും ക​​​ള്ളു​​ചെ​​​ത്തും വ​​​ല​വീ​​​ശ​​​ലു​​​മെ​​​ല്ലാം ക​​ണ്ടു ഹ​​രം​​കൊ​​ള്ളു​​ന്ന സ​​ഞ്ചാ​​രി​​ക​​ളെ കേ​​ര​​ള​​ത്തി​​ന്‍റെ ന​​ന്മ​​ക​​ളി​​ലേ​​ക്കു വ​​ഴി ന​​ട​​ത്തു​​ക​​യാ​​ണ് ഈ ​​പെ​​ൺ​​കു​​ട്ടി. ഹാ​​​ഫ്ഡേ ​​പാ​​​ക്കേ​​​ജി​​​ന് 600 രൂ​​​പ​​​യും ഫു​​​ൾ ഡേ ​​​പാ​​​ക്കേ​​​ജി​​​നു 1,200 രൂ​​​പ​​​യും അ​​മ്മു​​വി​​നു പ്ര​​​തി​​​ഫ​​​ലം ല​​​ഭി​​​ക്കും. അ​​​മ്മു​​​വി​​​ന് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സൗ​​​ഹൃ​​​ദ​​​വ​​​ല​​​യ​​​മു​​​ണ്ട്. എം​​​എ​​​സ്‌​​സി ഫി​​​സി​​​ക്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​മ്മു ടൂ​​​റി​​​സം ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള ഒ​​രു​​ക്ക​​ത്തി​​ലു​​മാ​​ണ്.

ജി​​​ബി​​​ൻ കു​​​ര്യ​​​ൻ
ചിത്രങ്ങൾ: അനൂപ് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.