പാറക്കെട്ടിന് മുകളിൽ നിന്ന യുവാവിനെ അടിച്ചുതെറിപ്പിച്ച് രാക്ഷസത്തിരമാല; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, January 7, 2020 12:32 PM IST
കടൽത്തീരത്തെ പാറക്കെട്ടിന് മുകളിൽ നിൽക്കുന്ന യുവാവിനെ കൂറ്റൻ തിരമാല അടിച്ചുതെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടലുളവാക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ള ബോണി ഡ്യൂണ്‍ ബീച്ചിലെ പാറക്കെട്ടിന് മുകളിലാണ് യുവാവ് നിന്നത്.
തിരമാലയുടെ ശക്തിയിൽ യുവാവ് പാറക്കെട്ടിലേക്ക് തെറിച്ചു വീഴുന്ന യുവാവ് കടലിലേക്ക് വീഴുകയും ചെയ്തു. ഇയാൾ അത്ഭുതകരമായി രക്ഷപെട്ടുവെന്നാണ് അറിയാൻ സാധിക്കുന്നത്. തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ അറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്.