മാ​സ്ക്ക് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് വിദ്യാർഥികൾ; വീടുകളിൽ ജോലിത്തിരക്കിൽ കുട്ടിപ്പട്ടാളം
Thursday, May 7, 2020 8:15 PM IST
സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി മാ​സ്ക്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി ഇടുക്കി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ലോ​ക്ഡൗ​ണ്‍ പ്ര​മാ​ണി​ച്ച്കു​ട്ടി​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലി​രു​ന്നാ​ണ് മാ​സ്ക്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്. ആ​യി​ര​ത്തോ​ളം മാ​സ്ക്കു​ക​ൾ ആ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​രാ​യ ബി​ജു ജോ​സ​ഫ്, ഡോ. ​സി​ൽ​വി തെ​രേ​സ് ജോ​സ​ഫ്, ഷി​നു സി ​ജോ​സ​ഫ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് മാ​സ്ക്ക് നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മു​ഖാ​വ​ര​ണം അ​ണി​ഞ്ഞു മാ​ത്ര​മേ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്താ​വു എ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഗു​ണ​നി​ല​വാ​ര​മു​ള്ള കോ​ട്ട​ണ്‍ തു​ണി​യി​ലാ​ണ​ണ് നി​ർ​മാ​ണം. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.