ഉദ്യോഗസ്ഥരുടെ അനാസ്ഥ; സ്വന്തം ശ​വ​ക്കു​ഴി സ്വ​യം കു​ത്തി അ​തി​ൽ കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ച് കർഷകന്‍റെ പ്രതിഷേധം
ആ​റ​ടി മ​ണ്ണി​ൽ സ്വ​യം ശ​വ​ക്കു​ഴി കു​ത്തി അ​തി​ൽ കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ചു തെ​ല​ങ്കാ​ന​യി​ലെ ക​ർ​ഷ​ക​ൻ. മെ​ഹ്ബു​ബാ​ബാ​ദ് സ്വ​ദേ​ശി​യാ​യ മേ​ക്ക സു​ധാ​ക​ർ റെ​ഡ്ഡി എ​ന്ന ക​ർ​ഷ​ക​നാ​ണു സ്വ​ന്തം ശ​വ​ക്കു​ഴി കു​ഴി​ച്ചു പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​രേ​ഖ​ക​ൾ അ​ധി​കൃ​ത​ർ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സു​ധാ​ക​ർ റെ​ഡ്ഡി​യു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ സു​ധാ​ക​ർ റെ​ഡ്ഡി​യെ നീ​ക്ക​ത്തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​വാ​സി​ക​ൾ എ​ത്തി​യാ​ണു സു​ധാ​ക​ർ റെ​ഡ്ഡി​യെ കു​ഴി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യ​ത്.

ര​മ​ണ്ണ​ഗു​ണ്ടം മ​ണ്ഡ​ലി​ൽ സു​ധാ​ക​ർ റെ​ഡ്ഡി​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മാ​യി പ​തി​ന​ഞ്ചേ​ക്ക​ർ സ്ഥ​ല​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന്‍റെ ആ​ധാ​രം (പ​ട്ടാ​ധാ​ർ പാ​സ്ബു​ക്ക്) റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മാ​ണ്. ഈ ​ആ​ധാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ത​രാ​നാ​കി​ല്ലെ​ന്നു റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി. ഒ​രു രാ​ഷ്ട്രീ​യ​നേ​താ​വ് ഇ​തു ന​ൽ​ക​രു​തെ​ന്ന് ത​ങ്ങ​ളോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​സ്ഥ​രു​ടെ വാ​ദം. ഇ​തേ​ത്തുട​ർ​ന്നാ​ണു റെ​ഡ്ഡി​ക്കു സ​മ​ര​ത്തി​ന് ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. മു​ൻ​കാ​ല​ങ്ങ​ളി​ലും ഉ​ദ്യോ​സ്ഥ​ർ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ത​ന്നെ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ടി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.