വ​ഴ​ക്കി​ടു​ന്ന യു​വാ​ക്ക​ളെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് കാ​ര്‍; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Friday, September 23, 2022 11:04 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന ചി​ല വീ​ഡി​യോ​ക​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കാ​ഴ്ച​ക്കാ​രെ ഞെ​ട്ടി​ക്കും. അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ബി​എ​ച്ച്എ​ന്‍ ന്യൂ​സ് ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ പേ​ജി​ല്‍ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ മ​സൂ​രി പ്ര​ദേ​ശ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ഒ​രു വ​ഴ​ക്കു​ണ്ടാ​യി. വീ​ഡി​യോ​യി​ല്‍ ചി​ല വി​ദ്യാ​ര്‍​ഥി​ക​ൾ ത​മ്മി​ല്‍ അ​ടി​കൂ​ടു​ന്ന​ത് കാ​ണാം.

പെ​ട്ടെ​ന്ന് ഒ​രു​കാ​ര്‍ അ​വ​രു​ടെ നേ​രെ വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ പ​ല​രും ഓ​ടി മാ​റു​മ്പോ​ഴും ര​ണ്ടു​യു​വാ​ക്ക​ള്‍ അ​ടി തു​ട​രു​ക​യാ​ണ്. കാ​ര്‍ അ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പ​ക്ഷെ കാ​റി​ടി​ച്ച​ശേ​ഷ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ അ​ടി തു​ട​രു​ക​യാ​ണ്.

സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തു.​വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.