സ​വാ​രി​ക്കു പോ​കാ​ൻ മ​ടി; ച​ത്ത് വീ​ഴു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ച് കു​സൃ​തി കു​തി​ര
Tuesday, October 22, 2019 4:54 PM IST
മ​ടി പി​ടി​ച്ചി​രി​ക്കു​മ്പോ​ൾ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യെ​ന്ന സ്വ​ഭാ​വം മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളും ചെ​യ്യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ടു​ത്തി​ടെ പ്ര​ച​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ.

ഒ​രു കു​തി​ര​യാ​ണ് ഇ​വി​ടെ താ​രം. ഈ ​കു​തി​ര​യു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി​ക്കു പോ​കു​വാ​ൻ ആ​രെ​ങ്കി​ലും ഒ​രു​ങ്ങി വ​ന്നാ​ൽ ച​ത്ത് വീ​ഴു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ച് കുതിര നി​ല​ത്തേ​ക്ക് വീ​ഴും. ജി​ൻ​ഗ്യാം​ഗ് എ​ന്നാ​ണ് ഈ ​കു​തി​ര​യു​ടെ പേ​ര്.

എ​പ്പോ​ഴും ജോ​ലി​യൊ​ന്നും ചെ​യ്യാ​തെ വെ​റു​തെ​യി​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​തി​ര​യ്ക്ക് ആ​രെ​യും പു​റ​ത്ത് ക​യ​റ്റി സ​ഞ്ച​രം ന​ട​ത്തു​വാ​ൻ ഒ​ട്ടും ഇ​ഷ്ട​മി​ല്ല. ഫ്രാ​ൻ​സി​സ്കോ സ​ലാ​സാ​ർ എ​ന്നാ​യാ​ളാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വ​ള​രെ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് ഈ ​കു​തി​ര കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. കു​സൃ​തി​ക്കാ​ര​ൻ എ​ന്ന പേ​രാ​ണ് ഏ​വ​രും ഈ ​കു​തി​ര​യ്ക്ക് സ​മ്മാ​നി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.