ആ പ്രാവിനെ വിറ്റു, 16 കോടിക്ക്
Wednesday, November 18, 2020 6:36 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല കൂ​ടി​യ പ്രാ​വെ​ന്ന നേ​ട്ടം ന്യൂ ​കിം സ്വ​ന്ത​മാ​ക്കി.​ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള ഇ​വ​ൾ റേ​സിം​ഗ് ലോ​ക​ത്തെ താ​ര​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ഒ​രു വ്യ​ക്തി ഓ​ൺ​ലൈ​നി​ൽ 11 കോ​ടി 41 ല​ക്ഷം രൂ​പ ലേ​ലം വി​ളി​ച്ച​പ്പോ​ഴാ​ണ് കിം ​ആ​ദ്യ​മാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.

വെ​റും 200 യൂ​റോ​യ്ക്കാ​ണ് ന്യൂ ​കി​മ്മി​ന്‍റെ ലേ​ലം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് ദി​വ​സം നീ​ണ്ടു നി​ന്ന് ലേ​ല​ത്തി​നൊ​ടു​വി​ൽ 16 കോ​ടി 77 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ന്യൂ ​കിം വി​റ്റു പോ​യ​ത്. ബെ​ൽ​ജി​യം സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​ൻ ഗാ​സ്റ്റ​ണും മ​ക​ൻ കേ​ർ​ട്ട് വാ​ൻ ഡി ​വൗ​വ​റും ചേ​ർ​ന്നാ​ണ് പ്രാ​വു​ക​ളെ ലേ​ല​ത്തി​ന് വ​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ലേ​ലം അ​വ​സാ​നി​ച്ച​ത്. 2019 -ൽ ​മ​റ്റൊ​രു ബെ​ൽ​ജി​യം പ്രാ​വാ​യ അ​ർ​മാ​ണ്ടോ​യെ ഒ​രു ചൈ​നീ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ ഉ​ട​മ വാ​ങ്ങി​യ​ത് 10 കോ​ടി​ക്കാ​ണ്.]

ആ ​റി​ക്കാ​ർ​ഡാ​ണ് ന്യൂ ​കിം ത​ക​ർ​ത്ത​ത്. ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള കി​മ്മി​നെ ബ്രീ​ഡ് ചെ​യ്യു​ന്ന​തി​നാ​ണ് ചെ​നീ​സ് സ്വ​ദേ​ശി വാ​ങ്ങി​യ​തെ​ന്ന് പി​ഐ​പി​എ അ​റി​യി​ച്ചു. അ​ർ​മാ​ണ്ടോ​യെ​യും ന്യൂ ​കി​മ്മി​നെ​യും വാ​ങ്ങി​യ​ത് ഒ​രാ​ളാ​ണെ​ന്ന സം​ശ​യ​വും ഇ​വ​ർ പ​ങ്കു​വ​യ്ക്കു​ന്നു. ന്യൂ ​കിം പെ​ൺ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തും അ​ർ​മാ​ണ്ടോ​യ ആ​ൺ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്രാ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.