ഈ സുന്ദരിപ്രാവി​നെ വാ​ങ്ങുന്നോ‍? വി​ല വെറും 11 കോ​ടി!
പ​റ​വ എ​ന്ന സി​നി​മ​യി​ൽ പ്രാ​വു​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ​രം ക​ണ്ടി​ട്ടി​ല്ലേ? ആ ​പ്രാ​വു​ക​ൾ​ക്ക് എ​ന്തു​വി​ല വ​രും. ആ​യി​ര​ങ്ങ​ൾ? പ​തി​നാ​യി​ര​ങ്ങ​ൾ? ല​ക്ഷ​ങ്ങ​ൾ? എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്രാ​വി​ന്‍റെ വി​ല കേ​ട്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

ബെ​ൽ​ജി​യ​ത്തി​ലെ പ്ര​ശ​സ്‍​ത പ്രാ​വ് വ​ള​ർ​ത്ത് കൂ​ട്ടാ​യ്‍​മ​യാ​യ ഹോ​ക് വാ​ൻ ഡി ​വൗ​വ​ർ ത​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള റേ​സിം​ഗ് പ്രാ​വു​ക​ളു​ടെ മു​ഴു​വ​ൻ ശേ​ഖ​ര​വും വി​ൽ​ക്കു​യാ​ണ്. അ​ച്ഛ​ൻ ഗാ​സ്റ്റ​ണും, മ​ക​ൻ കേ​ർ​ട്ട് വാ​ൻ ഡി ​വൗ​വ​റും ചേ​ർ​ന്നാ​ണ് പ്രാ​വു​ക​ളെ ലേ​ല​ത്തി​ന് വ​ച്ച​ത്.

അ​വ​രു​ടെ കൈ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ കി​രീ​ട​മ​ണി​ഞ്ഞ നി​ര​വ​ധി പ്രാ​വു​ക​ളു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വു മി​ടു​ക്കി ര​ണ്ട് വ​യ​സു​ള്ള റേ​സിം​ഗ് പ്രാ​വാ​യ ന്യൂ ​കി​മ്മാ​ണ്. ഇ​വ​ൾ അ​ത്ര നി​സ്സാ​ര​ക്കാ​രി​യ​ല്ല. ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള ഇ​വ​ൾ റേ​സിം​ഗ് ലോ​ക​ത്തെ താ​ര​മാ​ണ്. ഇ​തി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ഒ​രു വ്യ​ക്തി ഓ​ൺ​ലൈ​നി​ൽ 11 കോ​ടി 61 ല​ക്ഷം രൂ​പ​യ്ക്ക് ലേ​ലം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്!



ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പി​പ, പി​ജി​യ​ൻ പാ​ര​ഡൈ​സ് വെ​ബ്‌​സൈ​റ്റി​ലാ​ണ് ലേ​ലം ആ​രം​ഭി​ച്ച​ത്. 180 പൗ​ണ്ടാ​യി​രു​ന്നു (ഏ​ക​ദേ​ശം 18,000 രൂ​പ) ന്യൂ ​കി​മ്മി​ന്‍റെ അ​ടി​സ്ഥാ​ന വി​ല. ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ ​കി​മ്മി​ന് 300 ബി​ഡ്ഡു​ക​ൾ ല​ഭി​ച്ചു. അ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത് 1.3 ദ​ശ​ല​ക്ഷം യൂ​റോ​യാ​യി​രു​ന്നു. ബി​ഡിം​ഗ് ഇ​നി​യും അ​ഞ്ചു​ദി​വ​സം കൂ​ടി നീ​ളും.

അ​ങ്ങ​നെ​യെ​ന്നാ​ൽ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. 2019 -ൽ ​മ​റ്റൊ​രു ബെ​ൽ​ജി​യം പ്രാ​വാ​യ അ​ർ​മാ​ണ്ടോ​യെ ഒ​രു ചൈ​നീ​സ് ക​ൺ​സ്ട്ര​ക്ഷ​ൻ മു​ത​ലാ​ളി വാ​ങ്ങി​യ​ത് 10 കോ​ടി​ക്കാ​ണ്. ആ ​റി​ക്കാ​ർ​ഡാ​ണ് ന്യൂ ​കിം ത​ക​ർ​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.