ത്രി​വ​ര്‍​ണ പ​താ​ക​യു​ടെ നി​റ​ത്തി​ലു​ള്ള വെ​ള്ള​ച്ചാ​ട്ടം; വൈ​റ​ല്‍ വീ​ഡി​യോ
രാ​ജ്യം അ​തി​ന്‍റെ 75-ാം സ്വ​ത​ന്ത്ര വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന വേ​ള​യാ​ണ​ല്ലൊ. നി​ര​വ​ധി രീ​തി​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ സ്വാ​ത​ന്ത്ര്യ ദി​ന​ത്തെ അ​നു​സ്മ​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 13 മു​ത​ല്‍ എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് നേ​ര​ത്തെ പ്രധാ​ന​മ​ന്ത്രി ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

ഇ​തി​നോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ല്‍ ചി​ത്ര​ങ്ങ​ള്‍ ത്രി​വ​ര്‍​ണ പ​താ​ക​യാ​ക്കി മാ​റ്റി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ലി​പ്പോ​ള്‍ ഈ ​ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ദേ​ശീ​യ പ​താ​ക​യു​ടെ നി​റം ഉ​ള​വാ​ക്കി​യ ഈ ​വെ​ള്ള​ച്ചാ​ട്ടം രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലാ​ണു​ള്ള​ത്. 2020 ലെ ​സ്വാ​ത​ന്ത്ര്യാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​നി​ലെ കു​റ​ച്ചാ​ളു​ക​ള്‍ ഒ​രു​ക്കി​യ​താ​യി​രു​ന്നി​ത്.

റോ​സ്റ്റ് ആ​ന്‍​ഡ് റം ​മീ​ഡി​യ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ വ​ന്നി​രി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് നി​ല്‍​ക്കു​ക​യാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന ര​ണ്ട് യുവാ​ക്ക​ള്‍ കു​ങ്കു​മ നി​റ​വും പ​ച്ച നി​റ​വും വെ​ള്ള​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​ണ്.

ഫ​ല​ത്തി​ല്‍ ഇ​ത് ത്രി​വ​ര്‍​ണ പ​താ​ക​യി​ലെ നി​റ​ങ്ങ​ളാ​യി താ​ഴെ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് കാ​ണാ​നാ​കും. സാ​രെ ജ​ഹാ​ന്‍ സെ ​അ​ച്ചാ എ​ന്ന ഗാ​ന​ത്തോ​ടൊ​പ്പ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ തന്നെ വൈ​റ​ലാ​യി​രു​ന്നു. ഏ​താ​യാ​ലും ഈ ​വീ​ഡി​യോ ഒ​രി​ക്ക​ല്‍​ക്കൂ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.