ഹൈ​വേ നി​ർ​മി​ക്കാ​ൻ മ​രം മു​റി​ക്ക​ണമെന്ന് അധികൃതർ; മ​ര​ത്തെ വി​വാ​ഹം ചെ​യ്ത് യു​വ​തി
Thursday, September 12, 2019 2:45 PM IST
ഹൈ​വേ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​രം മു​റി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​തി മ​ര​ത്തെ വി​വാ​ഹം ചെ​യ്തു. ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​നി​യാ​യ 34കാ​രി​യാ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധം കൊ​ണ്ട് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ന്ന​ത്.

കേ​റ്റ് ക​ണ്ണിംഗ്ഹാം എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. ഇ​വി​ടെ​യു​ള്ള റി​മോ​ഴ്സ് വാ​ലി പാ​ർ​ക്കി​ലെ ഒ​രു മ​ര​ത്തെ​യാ​ണ് കേ​റ്റ് വി​വാ​ഹം ചെ​യ്ത​ത്. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വി​വാ​ഹത്തിൽ പങ്കെടുത്തിരുന്നു. പകൃ​തി​യെ ന​ശി​പ്പി​ച്ചു​ള്ള വി​ക​സ​ന​ത്തി​ൽ നി​ന്നും അ​ധി​കൃ​ത​ർ പിന്മാ​റ​ണ​മെ​ന്നാ​ണ് കേ​റ്റി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.