വല്ലാത്ത ഗതികേട്....! പ്രതിഷേധക്കാരെ നേരിടാൻ സ്റ്റൂളും കുട്ടയുമായി യുപി പോലീസ്
Friday, June 18, 2021 4:17 PM IST
തലമറയ്ക്കാൻ ഹെൽമെറ്റും രക്ഷയ്ക്ക് ഷീൽഡും ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് സ്റ്റൂളും ചൂരൽക്കുട്ടയുമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനിറങ്ങി ഉത്തർപ്രദേശ് പോലീസ്. ഉന്നാവിലാണ് രാജ്യത്തിനു തന്നെ നാണക്കേടായ സംഭവം അരങ്ങേറിയത്.
ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ യുപി സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
ഉത്തർപ്രദേശിൽക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.