ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി പ്രണയം; എട്ടിന്റെ പണി കൊടുത്ത് യുവാവിന്റെ മധുരപ്രതികാരം
Saturday, October 5, 2019 12:41 PM IST
12 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ കെവിൻ ഹൊവാർഡ് അറിഞ്ഞിരുന്നില്ല താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന്. താൻ ഏറെ സ്നേഹിച്ച ഭാര്യയുമായുള്ള ബന്ധം അവസാനിച്ചപ്പോൾ അതീവദുഖിതനായിരുന്നു വാഷിംഗ്ഡണ്‍ സ്വദേശിയായ കെവിൻ. എന്നാൽ നാളുകൾക്ക് ശേഷമാണ് അദ്ദേഹമറിഞ്ഞത് ഭാര്യയും കാമുകനും എഴുതി തയാറാക്കിയ തിരക്കഥയായിരുന്നു ഈ വിവാഹമോചനമെന്ന്.
കെവിന്റെ ജോലിത്തിരക്ക് അസഹനീയമാണെന്നതായിരുന്നു ഭാര്യ വിവാഹബന്ധം അവസാനിപ്പിക്കുവാൻ കാരണായി ചൂണ്ടിക്കാട്ടിയത്. ജോലിത്തിരക്ക് കാരണം വീട്ടിലെത്തുന്നില്ലെന്നും ജോലിയാണ് പ്രധാനമെന്നുമുള്ള കാരണമാണ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ കാരണമായി അവൾ എന്നോട് പറഞ്ഞത്. കെവിൻ പറഞ്ഞു.
എന്നാൽ പിന്നീടാണ് സഹപ്രവർത്തകനുമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് കെവിൻ മനസിലാക്കിത്. ഇതെല്ലാം പോട്ടെയെന്ന് പറഞ്ഞ് കൈയും കെട്ടിയിരിക്കുവാൻ കെവിൻ തയാറായിരുന്നില്ല. തന്റെ ദാമ്പത്യം അവസാനിക്കുന്നതിന് കാരണക്കാരായ ഭാര്യയെയും കാമുകനുമെതിരെ കെവിൻ പരാതി നൽകി. അവസാനം വിധി വന്നതാകട്ടെ കെവിന് അനുകൂലമായും.
7,50,000 ഡോളറാണ് നഷ്ടപരിഹാരമായി കോടതി കെവിന് അനുവദിച്ചത്.