തല്ലിപ്പൊളിക്കാൻ പറ്റിയില്ല; എ​ടി​എം മെ​ഷി​ൻ അപ്പാടെ പി​ഴു​തെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ
എ​ടി​എ​മ്മി​ലെ പ​ണം അ​പ​ഹ​രി​ക്കു​വാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ടി​എം മെ​ഷീ​ൻ പൂ​ർ​ണ​മാ​യി പി​ഴു​തെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മെ​ഷീ​ൻ ത​ക​ർ​ത്ത് പ​ണം ക​വ​രാ​നാ​യി​രു​ന്നു ക​വ​ർ​ച്ചാ സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​റി​ന് പി​ന്നി​ലും എ​ടി​എം മെ​ഷീ​നി​ലും ചങ്ങലകൾ ഘ​ടി​പ്പി​ച്ച് കാ​ർ മു​ന്നോ​ട്ട് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ടി​എം മെ​ഷീ​ൻ ഇ​ങ്ങ​നെ പി​ഴു​തെ​ടു​ത്താ​ണ് ക​വ​ർ​ച്ചാ സം​ഘം ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

എ​ടി​എ​മ്മി​നു​ള്ളി​ൽ 30 ല​ക്ഷം രൂ​പ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.