ബൈ​ക്ക് ഓ​ടി​ച്ച് എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ സാ​ഹ​സം; മാ​താ​പി​താ​ക്ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് പോ​ലീ​സ്
ബൈ​ക്ക് ഓ​ടി​ച്ചു​ള്ള എ​ട്ട് വ​യ​സ്കാ​ര​ന്‍റെ സാ​ഹ​സം വൈ​റ​ലാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ മാ​താ​പി​താ​ക്ക​ൾ​ക്ക് പി​ഴ​യി​ട്ട് പോ​ലീ​സ്. ബ്രേ​ക്കി​ലേ​ക്ക് കാ​ലു​പോ​ലും എ​ത്ത​ത്തി​ല്ലാ​ത്ത കൊ​ച്ചു​കു​ട്ടി അ​പ​ക​ട​ക​ര​മാ​യി ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 30,000 രൂ​പ​യാ​ണ് മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും പോ​ലീ​സ് ഈ​ടാ​ക്കി​യ​ത്.

ഷാ​നു എ​ന്നാ​ണ് ഈ ​കു​ട്ടി​യു​ടെ പേ​ര്. വ​ണ്ടി​യോ​ടി​ച്ച​തി​ന് 25,000 രൂ​പ​യും കു​ട്ടി​യെ ബൈ​ക്ക് ഓ​ടി​ക്കു​വാ​ൻ അ​നു​വ​ദി​ച്ച​തി​ന് 5,000 രൂ​പ​യു​മാ​ണ് പി​ഴി​യീ​ടാ​ക്കി​യ​ത്. സം​ഭ​വം ഏ​റെ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.