ചായയും ചോക്ലേറ്റ് സോസും ഉപയോഗിച്ച് ഐസ്ക്രീം റോള്‍ ഉണ്ടാക്കുമ്പോള്‍; വീഡിയോ
Thursday, March 16, 2023 10:30 AM IST
അതിപ്പോള്‍ ഏത് പ്രായത്തിലായാലും ഐസ്ക്രീം ഒന്ന് നുണയാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. പലതരത്തിലുള്ള ഐസ്ക്രീം ഇന്ന് വിപണിയില്‍ കാണാനാകും. മാത്രമല്ല നിരവധി പരീക്ഷണങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്.
ഇപ്പോഴിതാ ഒരാള്‍ ചായയും ചോക്ലേറ്റ് സോസും ഉപയോഗിച്ച് ഐസ്ക്രീം റോള്‍ ഉണ്ടാക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ആദ്യം തണുത്ത ഒരു പ്രതലത്തില്‍ ഒരു കപ്പ് ചായ ഒഴിക്കുകയാണ്. പിന്നീട് പാലും ചോക്ലേറ്റ് സോസും ചേര്‍ത്ത് ഐസ്ക്രീം ഉണ്ടാക്കുകയാണ്. അവ പിന്നെ മുറിച്ച് കഷ്ണങ്ങളാക്കുകയാണ്. ഐസ്ക്രീം കട്ടിയായപ്പോള്‍ അയാൾ അത് ഉരുട്ടി മുകളില്‍ ചോക്ലേറ്റ് സോസ് ഒഴിക്കുന്നു.
"ചോക്ലേറ്റ് ചായ് വാലി ഐസ്ക്രീം റോള്‍' എന്നാണ് ഈ വീഡിയോയുടെ അടിക്കുറിപ്പ്. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. ചില ഭക്ഷണപ്രേമികള്‍ ഈ ചെയ്തിയെ ഇഷ്ടപ്പെടുന്നില്ല എന്നാണ് അഭിപ്രായപ്പെട്ടത്.