സമുഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ വീഡിയോ ആണ്. തങ്ങളുടെ ചെയ്തികള്‍ കാരണം ആനയും നായയും ഒക്കെ നെറ്റിസണില്‍ താരമാണ്. പൂച്ചകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

മേഡ് യൂ സ്മൈല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയിലും ഇത്തരത്തിലൊരു പൂച്ചയെ കാണാം. ദൃശ്യങ്ങളില്‍ ഒരാള്‍ വൈദ്യൂത സംബന്ധമായ ചില ജോലികള്‍ ചെയ്യുകയാണ്.

അയാള്‍ക്കടുത്തായി ഫ്രിഡ്ജിന് മുകളിലായി ഒരു പൂച്ച ഇരിക്കുന്നുണ്ട്. ഈ ഇലക്ട്രീഷന്‍ വയറുകളും മറ്റും മുകളിലേക്ക് കയറ്റിവിടുമ്പോള്‍ നമ്മുടെ പൂച്ച തല മുകളിലേക്ക് ഉയര്‍ത്തി ഏന്തിവലിഞ്ഞ് അതൊക്കെ നോക്കുന്നുണ്ട്. ഇടയില്‍ വയറില്‍ തൊട്ടും നോക്കുന്നുണ്ട്.

ഏതായാലും ഈ പൂച്ചയുടെ പ്രവൃത്തികള്‍ കാഴ്ചക്കാരെ നന്നായി രസിപ്പിക്കും. വൈറലായി മാറിയ വീഡിയോയ്ക്ക് രസകരമായ കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. "മേല്‍നോട്ടം വഹിക്കുകയാണ്' എന്നാണൊരു കമന്‍റ്.