പു​തി​യ വ​സ്ത്ര​മ​ണി​ഞ്ഞ് ഒ​ന്നു ബൈ​ക്കി​ൽ ക​യ​റി​യ​താ​ണ്! സം​ഗ​തി വൈ​റ​ലാ​യി
Wednesday, September 8, 2021 5:04 PM IST
ടെ​ക്‌​സ​സി​ലെ ഡാ​ള​സി​ല്‍ നി​ന്നു​ള്ള മാ​ഡി ജു​വ​ല്‍ മാ​ലദ്വീ​പി​ല്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നൊ​പ്പം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​വ​ല്ലേ.. കു​റെ പു​തി​യ വ​സ്ത്ര​ങ്ങ​ളൊ​ക്കെ വാ​ങ്ങി. അ​തൊ​ക്കെ​യു​മാ​യി​ട്ടാ​യി​രു​ന്നു മാ​ലദ്വീ​പി​ലെ​ത്തി​യ​ത്.

ഒ​ന്നു ബൈ​ക്കി​ല്‍ ക​യ​റി​യ​താ

മാ​ല​ദ്വീ​പി​ല്‍ മ​ധു​വി​ധു ആ​ഘോ​ഷി​ച്ച് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ മാ​ഡി ജു​വ​ല്‍ സൈക്കിളിലൊ​ന്നു ക​റ​ങ്ങി​യേ​ക്കാം എ​ന്നു​ക​രു​തി. ഇ​ളം മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മാ​യി​രു​ന്നു അ​വ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. ഷ​ര്‍​ട്ടും പാ​ന്‍റ്സും അ​ട​ങ്ങി​യ ല​ളി​ത​മാ​യ വ​സ്ത്ര​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്.

സൈക്കിളിലൊ​ന്നു ക​റ​ങ്ങു​ന്ന​തി​നു മു​മ്പ് ഫോ​ട്ടോ എ​ടു​ക്കാ​ന്‍ മാ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. സൈക്കിളിൽ റൈ​ഡ് ചെ​യ്യു​മ്പോ​ഴും ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തു ഞാ​നാ​ണോ

സൈക്കിളില്‍ യാ​ത്ര ചെ​യ്യ​ന്ന ത​ന്‍റെ ഫോ​ട്ടോ ക​ണ്ട​തും മാ​ഡി അ​ദ്ഭു​ത​പ്പെ​ട്ടു. കാ​ര​ണം ആ ​ചി​ത്രം ക​ണ്ടാ​ല്‍ സൈക്കിളിലു​ള്ള​ത് മാ​ഡി​യാ​ണെ​ന്നു പ​റ​യു​ക​യേ​യി​ല്ല. കാ​ര​ണം ത​ടി​ച്ച ഒ​രാ​ള്‍ സൈക്കിൾ ഓ​ടി​ക്കു​ന്ന​തു​പോ​ല​യെ തോ​ന്നു. താ​ന്‍ ഞെ​ട്ടി​യ​തു​പോ​ലെ മ​റ്റു​ള്ള​വ​രും ഞെ​ട്ട​ട്ടെ എ​ന്നു ക​രു​തി മാ​ഡി ഈ ​ചി​ത്ര​ങ്ങ​ള്‍ ടി​ക്‌​ടോ​ക്കി​ല്‍ പ​ങ്കു​വെ​ച്ചു.

ഇ​ത് ക​ണ്ട കാ​ഴ്ചക്കാരും ഏ​റെ ചി​രി​ച്ചു. കാ​ര​ണം ആ​ദ്യ​ത്തെ ഫോ​ട്ടോ​യി​ല്‍ മെ​ലി​ഞ്ഞു മാ​ഡി​യാ​ണ് അ​ടു​ത്ത ചി​ത്ര​ത്തി​ല്‍ പൊ​ണ്ണ​ത്ത​ടി​യു​ള്ള ഒ​രാ​ളാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. പി​ന്നെ​ങ്ങെ​നെ ചി​രി​ക്കാ​തി​രി​ക്കും. ഈ ​ചി​ത്ര​മെ​ടു​ത്ത ഭ​ര്‍​ത്താ​വും ഏ​റെ ചി​രി​ച്ചു​വെ​ന്നു മാ​ഡി പ​റ​യു​ന്നു.

കാ​റ്റി​നു ന​ന്ദി

സൈക്കിളില്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ കാ​റ്റ​ടി​ച്ച​താ​ണ് മാ​ഡി​യെ ഈ ​രൂ​പ​ത്തി​ലാ​ക്കി​യ​ത്. എ​ന്താ​യാ​ലും മാ​ഡി വൈ​റ​ലാ​യി. ഏ​റെ ചി​രി​പ്പി​ച്ച​തി​നും കാ​റ്റി​നോ​ടാ​ണ് മാ​ഡി ന​ന്ദി പ​റ​യു​ന്ന​ത്. ടി​ക് ടോ​ക്കി​ല്‍ 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഈ ​ചി​ത്രം ക​ണ്ടു​ക​ഴി​ഞ്ഞു.

"ഇ​ത് ഒ​രേ വ​സ്ത്ര​മാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല, നി​ങ്ങ​ള്‍ ഒ​രു സു​മോ സ്യൂ​ട്ട് ധ​രി​ച്ചി​രി​ക്കാ​മെ​ന്ന് ഞാ​ന്‍ ക​രു​തി - വീ​ഡി​യോ ക​ണ്ട ഒ​രാ​ള്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​ഡി​യും പ​റ​ഞ്ഞു.​എ​ന്താ​യാ​ലും ദാ​മ്പ​ത്യം ഇ​ങ്ങ​നെ ചി​രി​യോ​ട് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ മാ​ഡി​യും ഭ​ര്‍​ത്താ​വും ഹാ​പ്പി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.