വ​ള​ര്‍​ത്തു​നാ​യ​യ്ക്കൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന യു​വ​തി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
Saturday, March 18, 2023 11:12 AM IST
മ​നു​ഷ്യ​ര്‍ പ​ല മൃ​ഗ​ങ്ങ​ളെ​യും ഇ​ണ​ക്കി വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. എ​ന്നാ​ല്‍ നാ​യ​ക​ളോ​ളം മ​നു​ഷ്യ​രു​മാ​യി ഇ​ണ​ങ്ങു​ന്ന മ​റ്റൊ​രു മൃ​ഗ​മി​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. നാ​യ​ക​ളു​ടെ സ്‌​നേ​ഹം വെ​ളി​വാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​മു​ക്ക് കാ​ണാ​ന്‍ ക​ഴി​യും.

ഇ​പ്പോ​ഴി​താ ഒ​രു യു​വ​തി ത​ന്‍റെ വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി ന​ട​ത്തി​യ ഒ​രു ട്രെ​യി​ന്‍ യാ​ത്ര​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വ​തി ഓ​ടു​ന്ന ട്രെ​യി​നി​ല്‍ മൂ​ടി​പ്പു​ത​ച്ചു​കി​ട​ക്കു​ക​യാ​ണ്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​യാ​ള്‍ യു​വ​തി​യെ വി​ളി​ച്ചു​ണ​ര്‍​ത്തു​ക​യാ​ണ്. യു​വ​തി പു​ത​പ്പ് മാ​റ്റു​മ്പോ​ള്‍ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന നാ​യ​യും ത​ല ഉ​യ​ര്‍​ത്തി നോ​ക്കു​ന്നു.

ര​സ​ക​ര​മാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ വീ​ഡി​യോ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ നി​ങ്ങ​ളു​ടെ സേ​വ​ന​ത്തി​ല്‍ 24x7' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വീ​ഡി​യോ റീ​ട്വീ​റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.