പ്രി​യ​ങ്ക ചോ​പ്ര​യും ദീ​പി​ക പ​ദു​ക്കോ​ണും പി​ന്നി​ൽ; ഫോ​ളോ​വേ​ഴ്‌​സിന്‍റെ കാര്യത്തിലും കോഹ്‌ലി കിംഗ്
Tuesday, February 18, 2020 3:13 PM IST
ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ 50 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സി​നെ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോഹ്‌ലി. 480 പേ​രെ​യാ​ണ് കോഹ്‌ലി ഫോ​ളോ ചെ​യ്യു​ന്ന​ത്. പു​തി​യ നേ​ട്ട​ത്തി​ന്‍റെ സ​ന്തോ​ഷം അ​ദ്ദേ​ഹം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

930 പോ​സ്റ്റു​ക​ളാ​ണ് വി​രാ​ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൊ​ഹ്ലി ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യാ​ണ്. 49.9 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണ് പ്രി​യ​ങ്ക​യ്ക്കു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത് ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണ്. 44.1 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണ് ദീ​പി​ക​യ്ക്കു​ള്ള​ത്. 34.5 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കു​ള്ള​ത്.

ആ​ഗോ​ള ത​ല​ത്തി​ല്‍ 333 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ഫു​ട്‌​ബോ​ള്‍ താ​രം ക്രി​സ്റ്റ്യാനോ റൊ​ണാ​ള്‍​ഡോ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 200 മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സ് ആ​ണ് ക്രി​സ്റ്റ്യാ​നോ​യ്ക്ക് ഉ​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.