ഓസ്ട്രേലിയ്ക്കെതിരായ ചരിത്ര നേട്ടം രാജ്യം ആഘോഷമാക്കിയപ്പോൾ സിഡ്നിയിൽ നായകൻ കോഹ്‌ലിക്കൊപ്പം വിജയാഹ്ലാദം ഇരട്ടിപ്പിക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ.



അവസാന ദിനം ഒരു പന്തുപോലും എറിയാൻ സാധിക്കാതെ വന്നതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയത്തിലേക്കെത്തി. കോഹ്‌ലി എത്തിയതാകട്ടെ അനുഷ്കയ്ക്കൊപ്പം.അനുഷ്കയെ ചേർത്തു നിർത്തിയും ആലിംഗനം ചെയ്തും അവർക്കൊപ്പം ഗ്രൗണ്ടിലൂടെ വലംവച്ചും കോഹ്‌ലി ആഹ്ലാദം പങ്കുവച്ചു.

പിന്നീട് ടീം അംഗങ്ങൾക്കൊപ്പം ആരാധകർക്കു മുന്നിൽ നായകന്‍റെ വക ആനന്ദനൃത്തവുമുണ്ടായിരുന്നു.