കു​റു​മ്പ് കാ​ട്ടി വൈ​റ​ലാ​യ ക​ണ്ണ​നും ഫോ​ട്ടോ​ഗ്രാ​ഫ​റും ദാ, ​ഇ​വി​ടെ
Thursday, April 21, 2022 3:53 PM IST
വി​ഷു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ശ്ര​മ​ങ്ങ​ളും അ​തി​നെ​യെ​ല്ലാം നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ക​ണ്ണ​നും ഒ​ടു​വി​ൽ ഏ​റെ​പ​ണി​പ്പെ​ട്ടെ​ടു​ത്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ലാ​യ​പ്പോ​ൾ ആ​ഹ്ലാ​ദം ഇ​ര​ട്ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ത​രം​ഗ​മു​യ​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ക​ണ്ണ​ന്‍റേ​താ​യി പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി വാ​ങ്ങി​യ വി​ഷു​ക്ക​ണി​യി​ലെ പ​ഴ​ങ്ങ​ൾ ഓ​രോ​ന്നാ​യി ക​ണ്ണ​ൻ വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് വി​ഡി​യോ​യി​ൽ. ക​ണ്ണ​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​മ്മ​യു​ടെ​യും സു​ഹൃ​ത്ത് അ​ഭി​ലാ​ഷി​ന്‍റെ​യും നി​സ​ഹാ​യാ​വ​സ്ഥ​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ബു​ദ്ധി​മു​ട്ടും വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ണ്. എ​ന്നി​രു​ന്നാ​ലും അ​വ​സാ​നം എ​ടു​ത്ത മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ കൂ​ടെ വീ​ഡി​യോ​യി​ൽ കാ​ണാം.

ക​ണ്ണ​നെ അ​മ്പാ​ടി ക​ണ്ണ​നോ​ട് ഉ​പ​മി​ച്ചാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച ക​മ​ന്‍റു​ക​ളേ​റെ​യും. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് വീ​ഡി​യോ ക​ണ്ട​ത്. എ​ന്താ​യാ​ലും ഫോ​ട്ടോ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

അ​ടൂ​ർ തെ​ങ്ങും​താ​ര​യി​ൽ പ്രേം ​ഗോ​പാ​ൽ - രാ​ധി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ക​ണ്ണ​ൻ. തെ​ങ്ങും​താ​ര ജം​ഗ്ഷ​നി​ൽ ത​ന്നെ ഫോ​ട്ടോ​സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ബി​നേ​ഷ് എ​സ്. കു​മാ​റാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. വി​ഷു​ച്ചി​ത്രം പ​ക​ർ​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ള​ന്നും ഇ​പ്പോ​ൾ വീ​ഡി​യോ വൈ​റ​ൽ ആ​യ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം ഉ​ണ്ട​ന്നും ഫോ​ട്ടോ​ഗ്രാ​ഫ​ർ ബി​നേ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.