പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു കാഴ്ചയാണ് മാരിവില്ല്. നിമിഷനേരം കൊണ്ട് തെളിയുകയും മനസിനെ സന്തോഷിപ്പിക്കുകയും പിന്നീട് മറയുകയും ചെയ്യുന്ന മഴവില്ലിന്‍റെ കാഴ്ച പ്രിയപ്പെട്ടതാകാതിരിക്കുന്നതെങ്ങനെ.

ഇത്രയുമല്ലെങ്കിലും മിക്കവര്‍ക്കും ഇഷ്ടമുള്ള മറ്റൊന്നാണ് ഡോള്‍ഫിന്‍ എന്ന ജീവി. മനുഷ്യരുമായുള്ള അതിന്‍റെ ഇണക്കം പ്രസിദ്ധമാണല്ലൊ.

സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ കടലില്‍ ഒരു മാരിവില്‍ തെളിയുമ്പോള്‍ അതിനെ പിടിക്കാനെന്ന പോലെ ചാടുന്ന ഡോള്‍ഫിന്‍റെ കാഴ്ചയാണുള്ളത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തീരത്ത് നിന്ന് ഫോട്ടോഗ്രാഫര്‍ ജെയ്മെന്‍ ഹഡ്സണാണ് ഇത് ചിത്രീകരിച്ചത്. ദൃശ്യങ്ങളില്‍ മഴവില്ല് തെളിയുമ്പോള്‍ ഡോള്‍ഫിന്‍ ചാടി വീഴുന്നതായി കാണാം. ഡോള്‍ഫിന്‍ ചാടിമാറിയ ഉടനടി ഈ മഴവില്ല് മറയുകയാണ്.

വൈറലായി മാറി വീഡിയോയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുകയുണ്ടായി. "ഹൃദയം കവര്‍ന്നു' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.