മ​ഴ മ​തി​യാ​യി; വിവാഹം കഴിപ്പിച്ച ത​വ​ള​ക​ളെ വേർപിരിച്ച് ഗ്രാമം
Friday, September 13, 2019 2:17 PM IST
മ​ഴ ല​ഭി​ക്കു​വാ​നാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ച ത​വ​ള​ക​ളെ ഗ്രാ​മ​വാ​സി​ക​ൾ വേ​ർ​പി​രി​ച്ചു. ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ക​ടു​ത്ത വേ​ന​ലി​നെ തു​ട​ർ​ന്ന് ജൂ​ലൈ​യി​ലാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ത​വ​ള​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്.

അ​തി​ന ശേ​ഷം ക​ടു​ത്ത മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ച്ച​തോ​ടെ ത​വ​ള​ക​ളു​ടെ ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ ഗ്രാ​മ​വാ​സി​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ത​വ​ള​ക​ളെ ത​മ്മി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ചാ​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നും ഇ​വ​രു​ടെ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യാ​ൽ മ​ഴ ശ​മി​ക്കു​മെ​ന്നു​മാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ വി​ശ്വാ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.