അനധികൃത പാർക്കിംഗ്; കാറുടമയ്ക്ക് മുട്ടൻ പണികൊടുത്ത് കർഷകൻ
Tuesday, June 8, 2021 1:19 AM IST
പ്രധാന റോഡിന്റെ സൈഡിൽ താമസിക്കുന്നവർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീട്ടിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്യുന്നത്. നോ പാർക്കിംഗ് എന്ന ബോർഡ് സ്ഥാപിച്ചാലും ഈ പാർക്കിംഗ് തുടരും. ചിലർ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്ക് ചില പണികൾ കൊടുക്കാറുണ്ട്. പാർക്ക് ചെയ്ത വാഹനം എടുത്തുകൊണ്ടു പോകാൻ കഴിയാത്ത വിധത്തിലുള്ള പണികളായിരിക്കും നൽകുക.
എന്നാൽ യുകെയിലെ ഒരു കർഷകൻ തന്റെ കൃഷിയിടത്തിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്ത ആൾക്ക് കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്. അനധികൃതമായി പാർക്ക് ചെയ്ത വാഹനം തന്റെ ട്രാക്ടർ ഉപയോഗിച്ച് കർഷകൻ കൃഷിയിടത്തിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ശേഷം റോഡിൽക്കൂടെ നിരക്കി മാറ്റിവച്ചു.
തടയാനെത്തിയ ഒരാളെ കർഷകൻ ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തുന്നതും വീഡിയോയിൽ കാണാം. അവധി ആഘോഷിക്കാൻ എത്തുന്നവർ ഇത്തരത്തിൽ അനധികൃതമായി പാർക്കിംഗ് നടത്തുള്ളത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.