ബേ​ബി സ്ട്രോ​ള​ർ മോ​ഷ​ണം​പോ​യി; ക​ള്ള​ന്മാ​രെ ക​ണ്ട് ഞെ​ട്ടി പോ​ലീ​സ്
Saturday, December 26, 2020 4:57 PM IST
മോ​ഷ​ണ​ത്തി​ന്‍റെ പ​ല വീ​ഡി​യോ​ക​ളും വൈ​റ​ലാ​കാ​റു​ണ്ട്. പ​ല​പ്പോ​ഴും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ക. ഫ്ലോ​റി​ഡ​യി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

മോ​ഷ​ണ​മെ​ന്നോ പി​ടി​ച്ചു​പ​റി​യെ​ന്നോ ഇ​ങ്ങ​നെ പ​ല​ത​ര​ത്തി​ൽ ഈ ​മോ​ഷ​ണ​ത്തെ വി​ശേ​ഷി​പ്പി​ക്കാം. മോ​ഷ​ണ​ത്തി​ന്‍റെ രീ​തി​യും മോ​ഷ്‌​ടാ​ക്ക​ളു​മാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ക്കാ​ൻ കാ​ര​ണം. ര​ണ്ട് കു​തി​ര​ക​ളാ​ണ് ഇ​തി​ലെ മോ​ഷ്‌​ടാ​ക്ക​ൾ. കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന ബേ​ബി സ്ട്രോ​ള​റാ​ണ് കു​തി​ര​ക​ൾ മോ​ഷ്‌​ടി​ച്ച​ത്.

സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫ്ലോ​റി​ഡ സ്വ​ദേ​ശി​യാ​യ ഡി​ക്ക​ന്പ ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നു​മൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് ര​ണ്ട് കു​തി​ര​ക​ൾ ഇ​വ​രു​ടെ വ​ഴി​മു​ട​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് സ്ട്രോ​ള​ർ ത​ട​ഞ്ഞു.

ഡി​ക്ക​ന്പ കു​ഞ്ഞി​നെ എ​ടു​ത്ത ഉ​ട​നെ സ്ട്രോ​ളും ത​ള്ളി​ക്കൊ​ണ്ട് കു​തി​ര മു​ന്നോ​ട്ട് പോ​യി. കു​തി​രയു​ടെ ഈ ​മോ​ഷ​ണം ദ​ന്പ​തി​ക​ൾ​ത​ന്നെ​യാ​ണ് പ​ക​ർ​ത്തി​യ​ത്. കു​റ​ച്ചു​ദൂ​രം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​തി​നു ശേ​ഷം സ്ട്രോ​ള​ർ കു​തി​ര​ക​ൾ ഉ​പേ​ക്ഷി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ളും ഷെ​യ​റു​ക​ളു​മാ​ണ് കു​തി​ര​ക​ളു​ടെ മോ​ഷ​ണ വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.