ലഗേജ് കണ്‍വയർ ബെൽറ്റിൽ കൂടി യുവതി നടന്നു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Friday, July 19, 2019 12:42 PM IST
ആദ്യമായി വിമാനത്തിൽ കയറുന്നവർക്ക് സംശയങ്ങൾ ധാരാളമായിരിക്കും. അത്തരമൊരു സംശയമുണ്ടായിരുന്ന യുവതിക്ക് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തുർക്കിയിലെ ഇസ്താംബുള്ളിലുള്ള ഒരു വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്.
യാത്രികരുടെ ലഗേജുകൾ കൊണ്ടുപോകുന്ന കോണ്വയർ ബെൽറ്റിലേക്ക് ഒരു യുവതി അബദ്ധത്തിൽ നടന്ന് കയറുകയായിരുന്നു. ബാലൻസ് നഷ്ടമായ ഇവർ ഉടൻ തന്നെ ഇവർ നിലത്തേക്ക് വീഴുകയും ചെയ്തു. സമീപമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്തത് കൊണ്ട് വലിയ അപകടങ്ങൾ ഒഴിവായി.
ഈ സംഭവമെല്ലാം കണ്ട് ആളുകൾ സ്തബ്ദരായി സമീപത്ത് നിൽക്കുന്നുണ്ടായിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.