പ​ര​മ്പ​രാ​ഗ​ത വേ​ഷം അ​നു​വ​ദ​നീ​യ​മ​ല്ല; സാ​രി​യു​ടു​ത്ത് റ​സ്റ്റൊ​റ​ന്‍റി​ലെ​ത്തി​യ പ്രി​ന്‍​സി​പ്പ​ലി​നെ ജീ​വ​ന​ക്കാ​ര​ന്‍ വി​ല​ക്കി
Sunday, March 15, 2020 2:35 PM IST
സാ​രി ഉ​ടു​ത്തെ​ന്ന കാ​ര​ണ​ത്താ​ല്‍ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​യെ റ​സ്റ്റൊ​റ​ന്‍റി​ല്‍ ക​യ​റു​ന്ന​തി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ വി​ല​ക്കി. ഗു​ഡ്ഗാ​വി​ലെ ഒ​രു സ്‌​കൂ​ളി​ലെ പ്രി​ന്‍​സി​പ്പ​ലാ​യ സം​ഗീ​ത കെ. ​നാ​ഗി​നാ​ണ് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

കൈ​ലി​ന്‍ ആ​ന്‍​ഡ് ഐ​വി എ​ന്ന റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ഇ​വ​രെ ത​ട​ഞ്ഞ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ള്‍ ഇ​വി​ടെ അ​നു​വ​ദ​നീ​യ​മ​ല്ല എ​ന്ന കാ​ര​ണ​മാ​ണ് സം​ഗീ​ത​യോ​ട് പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​വ​ര്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ ച​ര്‍​ച്ച​യ്ക്ക് വ​ഴി​വ​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ര്‍​മി​ഷ്ട മു​ഖ​ര്‍​ജി, സം​ഗീ​ത​യ്ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കൈ​ലി​ന്‍ ആ​ന്‍​ഡ് ഐ​വി​യു​ടെ ഡ​യ​റ​ക്ട​ര്‍ സൗ​ര​ഭ് ഖ​നീ​ജോ മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.