സിം​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ കൂസലില്ലാതെ നൃ​ത്തം ചെ​യ്ത് യു​വ​തി; പേടിച്ചരണ്ട് സന്ദർശകർ
Thursday, October 3, 2019 11:34 AM IST
മൃ​ഗ​ശാ​ല​യി​ൽ സിം​ഹ​ത്തെ പാ​ർ​പ്പി​ച്ചി​രു​ന്ന കൂ​ടി​നു​ള്ളി​ൽ ചാ​ടി​ക്ക​ട​ന്ന യു​വ​തി സിം​ഹ​ത്തി​ന് മു​ൻ​പി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലെ ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

അ​തി സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് ആ​ഫ്രി​ക്ക​ൻ സിം​ഹ​ങ്ങ​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് മ​തി​ൽ ചാ​ടി​ക്ക​ട​ന്ന യു​വ​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു സിം​ഹ​ത്തി​ന് മു​ൻ​പി​ൽ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം പേ​ടി​ച്ച​ര​ണ്ടാ​ണ് മൃ​ഗ​ശാ​ല​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് സ​ന്ദ​ർ​ശ​ക​ർ ക​ണ്ട് നി​ന്ന​ത്. യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ സിം​ഹ​ത്തി​ന് മു​ൻ​പി​ൽ നി​ന്ന് ഇ​വ​ർ ഡാ​ൻ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പ​ക​ർ​ത്തി​യ​ത്. യു​വ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. മാ​ത്ര​മ​ല്ല സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.