കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച യു​വ​തി പ്രസവിച്ചു; കു​ഞ്ഞി​ന് വൈ​റ​സ് ബാ​ധ​യി​ല്ല
Tuesday, February 4, 2020 11:58 AM IST
ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജ·ം​ന​ൽ​കി. 3.05 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞി​ന് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഹെ​യ്‌ലോങ്ജാ​ങ് പ്ര​വി​ശ്യ​യി​ലെ ഹ​ർ​ബി​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്. രോ​ഗ​ബാ​ധി​ത​യാ​യ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കു​ഞ്ഞ് പി​റ​ന്ന​തെ​ങ്കി​ലും വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത് ഇ​പ്പോ​ഴാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.