ഭർത്താവ് അയച്ച സെൽഫിയിൽ "ദുരൂഹവസ്തുക്കൾ'; കണ്ടുപിടിക്കാൻ യുവതിയുടെ ചാലഞ്ച്
Thursday, February 18, 2021 11:49 PM IST
ദൂരയാത്രയ്ക്കിടെ ഭര്‍ത്താവ് ഭാര്യയ്ക്ക് ഫോട്ടോ അയയ്ക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ അയച്ചുകൊടുക്കുന്ന ചിത്രത്തിലുള്ള എല്ലാ വസ്തുക്കളും പരിശോധിച്ച ശേഷമേ ചിത്രം അയയ്ക്കാവുവെന്ന് പഠിപ്പിച്ച് തരുകയാണ് യുഎസിലെ ടിക്ക് ടോക്ക് താരമായ യുവതി. യുവതിക്ക് ഒരു ഹോട്ടലില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ഭര്‍ത്താവ് അയച്ചുനല്‍കിയിരുന്നു. ഈ ചിത്രമാണ് യുവതി പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തില്‍ സംശയകരമായ ചില വസ്തുക്കളുണ്ട് അതു കണ്ടുപിടിക്കുവെന്നാണ് യുവതി ചാലഞ്ച് ചെയ്യുന്നത്. ഭര്‍ത്താവിന്റെ മുഖം തിരിച്ചറയിനാവാത്ത വിധത്തിലാക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്ട്രെയ്റ്റനറും ചീപ്പുമാണ് വില്ലന്മാര്. എന്നാല്‍ താന്‍ കൂട്ടുകാരന്റെ ഹോട്ടല്‍ മുറിയാലാണെന്നാണ് ഭര്‍ത്താവ് മറുപടി നല്‍കിയതെന്നാണ് യുവതി പറയുന്നത്.
യുവതിയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവാവിന്റെ കൈയില്‍ മോതിരം ഇല്ലെന്നും ഹെയര്‍ സ്ട്രേയ്റ്റനര്‍ ഉള്ളകാര്യവുമൊക്കെ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനി ഫോട്ടോ അയയ്ക്കുമ്പോള്‍ തീര്ച്ചായായും ശ്രദ്ധിക്കുമെന്നും കമന്റ് ചെയ്തവരുണ്ട്.