പാ​ൽ കി​ണ്ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ നീ​രാ​ട്ട്; വീ​ഡി​യോ വൈ​റ​ൽ; പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി
പാ​ലി​ൽ കു​ളി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നു പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി. തു​ർ​ക്കി​യി​ലാ​ണു സം​ഭ​വം. വീ​ഡി​യോ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്ക് ടോ​ക്കി​ലാ​ണു വീ​ഡി​യോ വൈ​റ​ലാ​യ​ത്.

സെ​ൻ​ട്ര​ൽ അ​നാ​ത്തൊ​ളി​ൻ പ്ര​വി​ശ്യ​യി​ലെ കൊ​ന്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റി​ലാ​ണു സം​ഭ​വം. പാ​ൽ നി​റ​ഞ്ഞ വ​ലി​യ കു​ട്ട​ക​ത്തി​ൽ കു​ളി​ക്കു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ. ത​ല​യി​ലൂ​ടെ ജീ​വ​ന​ക്കാ​ര​ൻ പാ​ൽ കോ​രി ഒ​ഴി​ക്കു​ന്ന​തും നീ​ന്തു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ടെ​ന്നു ഹു​റി​യ​ത്ത് ഡെ​യ്ലി ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

എം​രെ സ​യ​ർ എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണു പാ​ലി​ൽ നീ​രാ​ടി​യ​ത്. ഉ​ഗു​ർ തു​ർ​ഗു​ത് എ​ന്ന ആ​ളാ​ണു വീ​ഡി​യോ ടീ​ക് ടോ​ക്കി​ൽ അ​പ്ലോ​ഡ് ചെ​യ്ത​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.