വൈറലാകാന്‍ റെയില്‍വേ ട്രാക്കില്‍ നൃത്തം; വേഷം കെട്ടിയ യൂട്യൂബര്‍ അറസ്റ്റിലായി
Tuesday, January 24, 2023 2:50 PM IST
ആളുകള്‍ വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരാണല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരും വേറിട്ട പ്ലാറ്റ്ഫോമുകള്‍ വഴി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ധാരാളംപേര്‍ വെെറലാകാറുമുണ്ട്.

എന്നാല്‍ ചിലപ്പോള്‍ ചിലരുടെ വൈറലാകാനുള്ള പ്രവര്‍ത്തികള്‍ അവരെ കുഴപ്പത്തിലാക്കാറുണ്ട്. അത്തരമൊരു കാര്യമാണിത്. അര്‍വിന്ദ് ചൗഹാന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ഒരു റെയില്‍വേ ക്രോസിംഗിന് സമീപമായി നിന്നുള്ള ദൃശ്യങ്ങളാണുള്ളത്.

ട്രെയിന്‍ പോകുന്ന സമയം ടെഡി ബിയറിന്‍റെ വേഷം ധരിച്ച ഒരാള്‍ നൃത്തം ചെയ്യുകയാണ്. ഫങ്കി ടെഡി ബിയര്‍ വേഷത്തിന് പേരുകേട്ട യൂട്യൂബര്‍ ആണ് ഇത്തരത്തില്‍ നൃത്തം ചെയ്തത്. സുനില്‍ കുമാര്‍ (22) എന്ന ഈ യുവാവ് വൈറലാകാന്‍ ശ്രമിച്ചത് അല്‍പം പാളിയെന്ന് പറയാം.

കാരണം ഈ നൃത്തം നിമിത്തം ഷാപൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള കുന്ദഘട്ട് സ്വദേശിയായ സുനിലിനെതിരേ റെയില്‍വേ പോലീസ് കേസെടുത്തു. യുവാവിന്‍റെ പ്രവൃത്തി അപകടകരവും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതുമാണെന്നാണ് ആര്‍പിഎഫ് ഭാഷ്യം.

ഏതായാലും "ടെഡി ഗോഡ്ഫാദര്‍’ എന്ന് നെറ്റിസണില്‍ അറിയപ്പെടുന്ന ഈ യൂട്യൂബര്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി. സുനില്‍ കുമാറിന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ കമന്‍റുകളിടുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.