അപൂർവമായ ചുവന്ന ചെന്നായക്കുഞ്ഞ് പിറന്നു; വംശനാശ ഭീഷണിയുള്ള മൃഗം
Saturday, May 28, 2022 3:01 PM IST
അമേരിക്കയിലെ റോഡ് ദ്വീപിലെ റോജര്‍ വില്ല്യംസ് പാര്‍ക്ക് മൃഗശാലയില്‍ ചുവന്ന ചെന്നായ കുഞ്ഞ് പിറന്നു. മേയ് അഞ്ചിനാണ് കുഞ്ഞുണ്ടായത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളിലൊന്നാണ് ചുവന്ന ചെന്നായ.
മൃഗശാലയിലെ ചുവന്ന ചെന്നായ്ക്കളായ ആറുവയസുള്ള ബ്രേവിനും എഴു വയസുള്ള ഡീഗോയ്ക്കുമായിട്ടാണ് കുഞ്ഞ് ജനിച്ചത്. 2005നു ശേഷം ആദ്യമായാണ് ഇവിടെ ഒരു ചുവന്ന ചെന്നായ ജനിക്കുന്നത്. കുഞ്ഞും അമ്മ ബ്രേവും തങ്ങളുടെ കാമറ നിരീക്ഷണത്തിലാണെന്ന് മൃഗശാലയിലെ മെഡിക്കല്‍ സംഘം പറഞ്ഞു.
നിലവില്‍ 15 മുതല്‍ 20 വരെ ചുവന്ന ചെന്നായ്ക്കള്‍ മാത്രമാണ് ഭൂമിയില്‍ അവശേഷിക്കുന്നത് എന്നാണ് കണക്ക്.