പാ​ട്ടി​നൊ​ത്ത് മി​ന്നി മ​റ​യു​ന്ന ഭാ​വ​ങ്ങ​ൾ; അ​യാ​ൻ ആ​നാ​രി ത​രം​ഗ​മാ​കു​ന്നു
ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ വീ​ഡി​യോ​ക​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. ഹ​രി​പ്പാ​ട് ആ​നാ​രി രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജീ​വ് ആ​നാ​രി​യു​ടെ​യും രേ​ഷ്മ രാ​ജീ​വി​ന്‍റെ​യും മ​ക​ൻ അ​യാ​ൻ രാ​ജീ​വ് ആ​നാ​രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ താ​ര​വും ത​രം​ഗ​വു​മാ​കു​ന്ന​ത്.

പാ​ട്ടി​ന്‍റെ ഭാ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​ത് ആ​ല​പി​ച്ചും, പാ​ട്ട്, മേ​ളം ഇ​വ​യ്ക്ക് അ​നു​ശ്രി​ത​വും ശാ​സ്ത്രീ​യ​മെ​ന്ന് തോ​ന്നി​പ്പി​ക്ക ത​ര​ത്തി​ലു​ള്ള ചു​വ​ടു​ക​ൾ വെ​ച്ചു​മാ​ണ് അ​യാ​ൻ ആ​സ്വാ​ധ​ക​രെ ഇ​ള​ക്കി മ​റി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​യ​സു​കാ​രു​ടെ പാ​ട്ടി​ന് പു​തു​മ​യി​ല്ല. എ​ന്നാ​ൽ അ​യാ​ന്‍റെ മു​ഖ​ത്ത് പാ​ട്ടി​ലെ വ​രി​ക​ൾ​ക്കൊ​ത്ത് മി​ന്നി മ​റ​യു​ന്ന ഭാ​വ​ങ്ങ​ളും ഈ​ണ​ത്തി​നൊ​ത്ത് ഉ​യ​ർ​ന്നു താ​ഴ്ന്നും ച​ലി​ക്കു​ന്ന കൈ​ക​ളും അ​യാ​നെ വെ​ത്യ​സ്ത​നാ​ക്കു​ന്നു.

വീ​ട്ടു​കാ​ർ കൗ​തു​ക​ത്തി​നാ​യെ​ടു​ത്ത വീ​ഡി​യോ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ആ​ളു​ക​ളാ​ണ് ക​ണ്ടി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് അ​യാ​നെ തേ​ടി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചു മി​ടു​ക്ക​ൻ വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലും ഇ​പ്പോ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.